രാജസേനനു പിന്നാലെ നടൻ ഭീമൻ രഘുവും ബിജെപി വിട്ട് സിപിഎമ്മിലേക്ക്
![Actor Bheeman Raghu | File Photo: RINKURAJ MATTANCHERIYIL / Manorama നടൻ ഭീമൻ രഘു (File Photo: RINKURAJ MATTANCHERIYIL / Manorama)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/6/10/bheeman-raghu-1.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം∙ നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. വിദേശയാത്രയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയശേഷം പാർട്ടിപ്രവേശനത്തെക്കുറിച്ച് നേരിട്ടു കണ്ട് സംസാരിക്കുമെന്നാണ് വിവരം.
ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനായില്ലെന്നു ചൂണ്ടിക്കാണിച്ചാണ് പാർട്ടി വിടുന്നതെന്നാണ് സൂചന. 2016 ലെ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ പത്തനാപുരത്തുനിന്ന് മത്സരിച്ച അദ്ദേഹം മൂന്നാം സ്ഥാനത്തെത്തി. നടനും സിറ്റിങ് എംഎൽഎയും മുൻ മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാറിനും നടൻ ജഗദീഷിനുമെതിരെയായിരുന്നു ഭീമൻ രഘു മത്സരിച്ചത്.
അടുത്തിടെ, സംവിധായകൻ രാജസേനനും ബിജെപി വിട്ട് സിപിഎമ്മില്‍ ചേർന്നിരുന്നു. രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയിൽനിന്നു നേരിട്ടതെന്ന് രാജസേനന്‍ വെളിപ്പെടുത്തിയിരുന്നു.
English Summary: Actor Bheeman Raghu to join CPM