ADVERTISEMENT

വാഷിങ്ടൻ∙ യുഎസിലെ മെയ്ൻ സംസ്ഥാനത്ത്  ലൂവിസ്റ്റനിലുണ്ടായ വെടിവയ്പ്പിൽ 22 പേർ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോർട്ട്. ഒന്നിലേറെ സ്ഥലത്ത് വെടിവയ്പ്പുണ്ടായതായാണ് വിവരം. വെടിവയ്പ്പിൽ എണ്‍പതോളം പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്പ്പുണ്ടായത്. 

മുന്‍ സൈനികന്‍ റോബര്‍ട്ട് കാഡ് (40) എന്നയാളാണ് അക്രമിയെന്നും ഇയാള്‍ മനോരോഗത്തിനു ചികിത്സയിലായിരുന്നുവെന്നും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. 2019നു ശേഷം യുഎസില്‍ ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെട്ട വെടിവയ്പാണിത്. വീടുകളില്‍നിന്ന്് ആളുകള്‍ പുറത്തിറങ്ങരുതെന്നു പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.

ലൂവിസ്റ്റനിലെ കായിക കേന്ദ്രത്തിൽ ഒരു ബോളിങ് അലിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെ ഒരു ബാറിലും വാൾമാർട്ട് വിതരണ കേന്ദ്രത്തിലും വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അക്രമിയുടെ ചിത്രം അധികൃതർ പുറത്തുവിട്ടു. 

English Summary:

Lewiston, Maine, USA Shooting Update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com