ADVERTISEMENT

റിയാദ്∙ ഇസ്രയേൽ – ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അറബ് ലീഗിന്റെ അടിയന്തര യോഗം അടുത്ത മാസം 11ന് റിയാദിൽ ചേരും. ഇസ്രയേൽ – ഹമാസ് സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്കു വഴിമാറിയ സാഹചര്യത്തിലാണ് അടിയന്തര യോഗം. പലസ്തീനിൽനിന്നും സൗദിയിൽ നിന്നുമുള്ള പ്രത്യേക അഭ്യർഥന കണക്കിലെടുത്താണ് അടിയന്തരയോഗം ചേരുന്നതെന്ന് അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു.

ഗാസാ മുനമ്പിൽ പലസ്തീൻ ജനതയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്നാണ് ഇരുകൂട്ടരും കത്തിലൂടെ ആവശ്യപ്പെട്ടത്. പലസ്തീൻ, സൗദി മെമ്മോറാണ്ടം അറബ് അംഗരാജ്യങ്ങൾക്കു കൈമാറിയതായി അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അംബാസഡർ ഹൊസാം സാക്കി അറിയിച്ചു. അറബ് ലീഗിന്റെ 32-ാം സെഷന് അധ്യക്ഷത വഹിക്കുന്നത് സൗദി അറേബ്യയാണ്.

English Summary:

An emergency Arab summit in Riyadh next November 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com