ADVERTISEMENT

ന്യൂഡൽഹി∙ പ്രമുഖ സംഗീതജ്ഞയും ഡൽഹി സർവകലാശാലയിൽ സംഗീതാധ്യാപികയുമായിരുന്ന പ്രഫ. ലീല ഓംചേരി (94) അന്തരിച്ചു. പ്രഫ. ഓംചേരി എൻ.എൻ.പിള്ളയുടെ ഭാര്യയാണ്. 2008ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. ആകാശവാണി ഓഡിഷൻ ബോർഡ്, ദൂരദർശൻ സീരിയൽ സിലക്‌ഷൻ ബോർഡ് തുടങ്ങിയവയിൽ അംഗമായിരുന്നു ലീല ഓംചേരി. സംഗീതത്തെക്കുറിച്ച് ഇരുന്നൂറിലധികം പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ഗായകൻ കമുകറ പുരുഷോത്തമന്റെ സഹോദരിയാണ് ലീല ഓംചേരി.

∙ അനുശോചിച്ച് മുഖ്യമന്ത്രി

ക്ലാസിക്കല്‍ സംഗീതത്തിനും നൃത്തകലാ രംഗത്തിനും നികത്താനാവാത്ത നഷ്ടമാണ് ലീല ഓംചേരിയുടെ നിര്യാ​ണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടക സംഗീത രംഗത്തും സോപാന സംഗീത രംഗത്തും മോഹിനിയാട്ട രംഗത്തും ലീല ഓംചേരി സവിശേഷമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. സ്വാതി തിരുനാള്‍ കൃതികള്‍ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ മറ്റാരെക്കാളും മുമ്പിലായിരുന്നു അവര്‍. മോഹിനിയാട്ട ക്രമം ചിട്ടപ്പെടുത്തി എടുക്കുന്ന കാര്യത്തിലും അവരുടെ മികവുറ്റ സംഭാവനയുണ്ട്. ഗവേഷകയും സംഗീതജ്ഞയുമായിരുന്നു. 

രാജ്യം പത്മശ്രീ നൽകി ആദരിച്ച പ്രമുഖ മോഹിനിയാട്ട നർത്തകിയും അധ്യാപിയുമായിരുന്നു ലീല ഓംചേരി. കേരളത്തിന് കനത്ത നഷ്ടമാണ് അവരുടെ നിര്യാണം. ഓംചേരിയുടെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Prominent musician and music teacher at Delhi University, Prof. Leela Omchery, passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com