ADVERTISEMENT

തിരുവനന്തപുരം ∙ ആലപ്പുഴ തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന് ബാങ്ക് വായ്പയെടുക്കാനുള്ള അർഹതയുടെ മാനദണ്ഡമായ സിബിൽ സ്കോർ 800നു മുകളിൽ ഉണ്ടായിരുന്നതായി മന്ത്രി ജി.ആർ.അനിൽ. നെല്ലുസംഭരണ വിലയായി പിആർഎസ് വായ്പ നൽകിയത് അദ്ദേഹത്തിന്റെ സിബിൽ സ്കോറിനെ ബാധിച്ചിട്ടില്ലെന്നും തന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

780നു മേൽ സിബിൽ സ്കോർ മികച്ചതായാണു ബാങ്കുകൾ വിലയിരുത്തുന്നത്. അതിനാൽ ആത്മഹത്യ സംബന്ധിച്ച് പ്രതിപക്ഷം നടത്തുന്ന കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി നേതാക്കളും മാപ്പു പറയാൻ തയാറാകണമെന്നും മന്ത്രി അനിൽ ആവശ്യപ്പെട്ടു.

English Summary:

Minister G.R.Anil on Cibil score of farmer who ends life in Kuttanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com