മോദി പ്രസംഗിച്ച വേദിയിൽ ചാണക വെള്ളം തളിക്കാൻ ശ്രമം; തൃശൂരിൽ യൂത്ത് കോൺഗ്രസ് - ബിജെപി സംഘർഷം
![modi-road-show-thrissur-bjp1 തൃശൂരിൽ നരേന്ദ്ര മോദി നടത്തിയ റോഡ് ഷോയിൽനിന്ന്. (ഫയൽ ചിത്രം)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/modi-road-show-thrissur-bjp1.jpg?w=1120&h=583)
Mail This Article
×
തൃശൂർ∙ മോദി പ്രസംഗിച്ച വടക്കുന്നാഥ മൈതാനിയിലെ വേദിയിൽ യൂത്ത് കോൺഗ്രസ്,പ്രവർത്തകർ ചാണക വെള്ളം തളിക്കാൻ ശ്രമിച്ചതിനെത്തുടർന്നു ബിജെപി യൂത്ത് കോൺഗ്രസ് സംഘർഷം. ബിജെപി വാടകയ്ക്ക് എടുത്ത സ്ഥലത്തു വേദി പൊളിക്കുന്നതിനു മുൻപു ചാണക വെള്ളം തളിച്ചതാണു തടഞ്ഞതെന്നു ബിജെപി പറയുന്നു.
സംഘർഷം പൊലീസ് ഇടപെട്ടു തടഞ്ഞു. പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും അസഭ്യവർഷവും ഉണ്ടായി. ഇരുകൂട്ടർക്കുമിടയിൽ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവു വന്നത്.
English Summary:
Stage for PM's Address Becomes Battleground in Thrissur, Youth Congress - BJP Clash
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.