ADVERTISEMENT

കൊൽക്കത്ത ∙ നിർത്തിയിട്ടിരുന്ന വിമാനത്തിൽ മറ്റൊരു വിമാനം ഉരസി അപകടം. നൂറുകണക്കിനു യാത്രക്കാർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കൊൽക്കത്ത വിമാനത്താവളത്തിൽ ബുധനാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. വിമാനച്ചിറകുകൾക്കു കേടുപാട് സംഭവിച്ചു.

ബിഹാറിലെ ദർഭംഗയിലേക്കു പോകാനുള്ള ഇൻഡിഗോ വിമാനമാണ്, റൺവേയിലേക്കു കയറാൻ ക്ലിയറൻസ് കാത്തുകിടന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ഇടിച്ചത്. രണ്ടു വിമാനങ്ങളുടെയും ചിറകുകൾക്കു നാശനഷ്ടമുണ്ടായി. എയർ ഇന്ത്യ വിമാനത്തിൽ 169 പേരും ഇൻഡിഗോയിൽ നാലു കുട്ടികളടക്കം 149 പേരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരുക്കില്ലെന്നു വിമാനക്കമ്പനികൾ അറിയിച്ചു.

ഇടിയെത്തുടർന്ന് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ചിറക് റൺവേയിൽ പൊട്ടിവീണു. ഇൻഡിഗോ വിമാനത്തിലെ രണ്ടു പൈലറ്റുമാരെ ഡ്യൂട്ടിയിൽനിന്നു മാറ്റിനിർത്തി. സംഭവത്തിൽ വിശദമായ അന്വേഷണത്തിനു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു. അപകടത്തെ തുടർന്നു യാത്ര വൈകിയതിനാൽ യാത്രക്കാർക്കു ഭക്ഷണവും പകരം വിമാനവും ഏർപ്പെടുത്തി.

English Summary:

Bizarre Accident At Kolkata Airport Damages Wingtips Of 2 Aircraft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com