ADVERTISEMENT

ബെംഗളൂരു ∙ രാമേശ്വരം കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ഒരാളെ എൻഐഎ പിടികൂടി. കർണാടക സ്വദേശി മുസമ്മിൽ ഷരീഫിനെയാണ് സ്ഫോടനം നടന്ന് 28 ദിവസത്തിനു ശേഷം അറസ്റ്റ് ചെയ്തത്. ഇയാളാണ് മുഖ്യ ആസൂത്രകനെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു. കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ വ്യാപക റെയ്ഡ് നടന്നതിനൊടുവിലാണ് ഇയാൾ അറസ്റ്റിലായത്.

കഫേയിൽ ബോംബ് വച്ചയാളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. മുസാഫിൽ ഷസീബ് ഹുസൈൻ എന്നയാളാണു  ബോംബ് വച്ചത്. അബ്ദുൽ മദീൻ താഹ എന്നയാൾക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു. താഹയ്ക്കും ഹുസൈനും വേണ്ടി തിരച്ചിൽ തുടരുകയാണ്. ഇവരുടെ വീടുകളിലും ഇവരുമായി ബന്ധമുള്ള വിവിധ വ്യക്തികളുടെ സ്ഥാപനങ്ങളിലും എൻഐഎ പരിശോധന നടത്തി.

മാർച്ച് ഒന്നിനാണ് ബെംഗളൂരു ബ്രൂക് ഫീൽഡിലുള്ള രാമേശ്വരം കഫേയിൽ ഐഇഡി ബോംബ് പൊട്ടിത്തെറിച്ച് 10 പേർക്കു പരുക്കേറ്റത്. ഭക്ഷണം കഴിക്കാനെന്ന വ്യാജേനെയെത്തിയ യുവാവ് ശുചിമുറിക്കു സമീപം ബോംബ് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. സംഭവം നടന്ന് മൂന്നാം ദിവസമാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തത്.

English Summary:

Bengaluru Rameshwaram Cafe blast case: NIA arrests mastermind Muzammil Shareef

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com