ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ സഖ്യ റാലിയുടെ വേദിയിൽ വൈകാരിക പ്രസംഗവുമായി കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാൾ. കേജ്‌രിവാൾ സിംഹമാണെന്നും ബിജെപിക്ക് ദീർഘകാലം അദ്ദേഹത്തെ ജയിലിൽ വയ്ക്കാൻ സാധിക്കില്ലെന്നും കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തിലാണ് അദ്ദേഹമുള്ളതെന്നും അവർ‌ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾക്കു നേരെ കേന്ദ്ര ഏജൻസികൾ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് ഇന്ത്യ സഖ്യത്തിലെ മുഴുവൻ പാർട്ടികളുടെയും ശക്തിപ്രകടനവുമായി ഡൽഹിയിൽ ഒത്തുചേർന്നിരിക്കുന്നത്. 

സുനിതയുടെ പ്രസംഗത്തിൽ നിന്ന് 

‘‘ നിങ്ങളുടെ സ്വന്തം കേജ്‌രിവാൾ ഒരു സന്ദേശം അയച്ചിട്ടുണ്ട്. ജയിലിൽ നിന്ന് ഒരു സന്ദേശം. അത് വായിക്കുന്നതിന് മുൻപ് ഞാൻ നിങ്ങളോട് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി മോദി എന്റെ ഭർത്താവിനെ ജയിലിൽ അടച്ചു. പ്രധാനമന്ത്രി ചെയ്തത് ശരിയായ കാര്യമാണോ? നിങ്ങൾ എല്ലാവരും കരുതുന്നുണ്ടോ കേജ്‌രിവാൾ ഒരു യഥാർഥ ദേശഭക്തനാണെന്ന്, അദ്ദേഹം സത്യസന്ധനായ ഒരു വ്യക്തിയാണെന്ന്?

ബിജെപിയിലെ ആളുകൾ പറയുന്നത് കേജ്‌രിവാൾ ജയിലിൽ ആണ് അതുകൊണ്ട് രാജിവയ്ക്കണമെന്നാണ്. അദ്ദേഹം രാജിവയ്​ക്കേണ്ടതുണ്ടോ? (ഇല്ലെന്ന് അണികൾ ആർത്തിരമ്പുന്നു) നിങ്ങളിടെ കേജ്‌രിവാൾ ഒരു സിംഹമാണ്, സിംഹം. അദ്ദഹത്തെ ഒരുപാട് കാലം ജയിലിൽ വയ്ക്കാനാകില്ല. കോടിക്കണക്കിന് ജനങ്ങളുടെ മനസ്സിലാണ് കേജ്‌രിവാൾ‌ ഉള്ളത്. അദ്ദേഹം പോരാടുന്നത് കാണുമ്പോൾ എനിക്ക് തോന്നും അദ്ദേഹം ഒരു സ്വാതന്ത്ര്യ പോരാളിയായിരുന്നുവെന്ന്. ദേശത്തിന് വേണ്ടി പോരാടി പോരാടി രക്തസാക്ഷിയായ ഒരാൾ. അദ്ദേഹത്തെ വീണ്ടും ഇന്ത്യക്ക് വേണ്ടി പോരാടുന്നതിനായി അയച്ചിരിക്കുകയാണ്.’’  സുനിത പറഞ്ഞു. 

തുടർന്ന് കേജ്‌രിവാൾ അയച്ച ആറുഗ്യാരണ്ടികൾ ഉൾപ്പെടുത്തിയ  സന്ദേശം അവർ വായിച്ചു. ‘‘ഞാൻ നിങ്ങളോട് വോട്ട് ചോദിക്കുകയല്ല. തിരഞ്ഞെടുപ്പിൽ ആരെയെങ്കിലും തോൽപിക്കാൻ ആവശ്യപ്പെടുന്നുമില്ല. 140 കോടി ജനങ്ങളോട് ഈ രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള സഹായം മാത്രമാണ് ചോദിക്കുന്നത്. ആറു ഗ്യാരണ്ടികളാണ് ജനങ്ങൾക്ക് മുന്നിലേക്ക് വയ്ക്കാൻ ആഗ്രഹിക്കുന്നത്. 

രാജ്യത്ത് പവർകട്ട് ഉണ്ടാകില്ല. രാജ്യത്തുടനീളമുള്ള പാവപ്പെട്ടവർക്ക് വൈദ്യുതി സൗജന്യമായിരിക്കും. എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി എല്ലാ ഗ്രാമങ്ങളിലും നല്ല സ്കൂളുകൾ, എല്ലാ ഗ്രാമത്തിലും ഒരു മൊഹല്ല ക്ലിനിക്, എല്ലാ ജില്ലയിലും ഒരു സർക്കാർ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, സ്വാമിനാഥൻ റിപ്പോർട്ട് പ്രകാരമുള്ള താങ്ങുവില എല്ലാ കർഷകർക്കും. ഡൽഹിയിലെ ജനങ്ങളെ നീതിപൂർവമല്ലാതെയാണ് പരിഗണിച്ചിരുന്നത്, ഈ നീതികേട് അവസാനിപ്പിക്കും’’ സന്ദേശത്തിൽ കേജ്‌‌രിവാൾ പറയുന്നു. 

ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ റാലിയിൽ പങ്കെടുക്കുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന, അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാൾ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എന്നിവർ. ചിത്രം : രാഹുൽ ആർ. പട്ടം ∙  മനോരമ

ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ റാലിയിൽ അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാളിനെ കെട്ടിപ്പിടിക്കുന്ന  മന്ത്രി അതിഷി. ചിത്രം : രാഹുൽ ആർ. പട്ടം ∙  മനോരമ
ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ റാലിയിൽ അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാളിനെ കെട്ടിപ്പിടിക്കുന്ന മന്ത്രി അതിഷി. ചിത്രം : രാഹുൽ ആർ. പട്ടം ∙ മനോരമ
ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ റാലിയിലെ വേദിയിൽ ഉദ്ധവ് താക്കറെ, കൽപന സോറൻ എന്നിവർ. ചിത്രം : രാഹുൽ ആർ. പട്ടം ∙  മനോരമ
ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ റാലിയിലെ വേദിയിൽ ഉദ്ധവ് താക്കറെ, കൽപന സോറൻ എന്നിവർ. ചിത്രം : രാഹുൽ ആർ. പട്ടം ∙ മനോരമ
ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ റാലിയുടെ വേദിയിൽ മല്ലികാർജുൻ ഖര്‍ഗെ, സീതാറാം യച്ചൂരി, അൽക്ക ലാംബ തുടങ്ങിയവർ. ചിത്രം : രാഹുൽ ആർ. പട്ടം ∙  മനോരമ
ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ റാലിയുടെ വേദിയിൽ മല്ലികാർജുൻ ഖര്‍ഗെ, സീതാറാം യച്ചൂരി, അൽക്ക ലാംബ തുടങ്ങിയവർ. ചിത്രം : രാഹുൽ ആർ. പട്ടം ∙ മനോരമ
ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ റാലിയിൽ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ പ്രസംഗിക്കുന്നു. ചിത്രം : രാഹുൽ ആർ. പട്ടം ∙  മനോരമ
ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ റാലിയിൽ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ പ്രസംഗിക്കുന്നു. ചിത്രം : രാഹുൽ ആർ. പട്ടം ∙ മനോരമ
ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ റാലിയിൽ പങ്കെടുക്കാനെത്തിയവർ. ചിത്രം : രാഹുൽ ആർ. പട്ടം ∙  മനോരമ
ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ റാലിയിൽ പങ്കെടുക്കാനെത്തിയവർ. ചിത്രം : രാഹുൽ ആർ. പട്ടം ∙ മനോരമ
English Summary:

'Kejriwal is a lion, they will not be able to keep him in jail for long', Says Sunita Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com