ADVERTISEMENT

കട്ടപ്പന∙ പ്രശസ്ത അഭിനേതാവ് എം.സി. ചാക്കോ എന്ന എം.സി. കട്ടപ്പന (75) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്നു. മുപ്പതോളം നാടകങ്ങളിൽ വേഷമിട്ടു. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തനരംഗത്തും സജീവമായിരുന്നു. ഭാര്യ: സാറാമ്മ. മക്കൾ: ഷീജ, ബോബൻ.

2007ൽ മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം തേടിയെത്തി. കൊല്ലം അരീനയുടെ ‘ആരും കൊതിക്കുന്ന മണ്ണ്’ എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. മലയോര കർഷകരുടെ കണ്ണീരിൽ കുതിർന്ന കഥയായിരുന്നു ഇതിവൃത്തം. ഇതിൽ എം.സി. കട്ടപ്പനയുടെ കർഷകന്റെ കഥാപാത്രം ഏറെ പ്രശംസ നേടി.

1977ൽ ആണ് എം.സി. കട്ടപ്പന പ്രഫഷനൽ നാടകവേദികളിൽ അരങ്ങേറ്റം കുറിക്കുന്നത്. ആറ്റിങ്ങൽ ദേശാഭിമാനിയുടെ നാടകത്തിലൂടെയുള്ള അരങ്ങേറ്റത്തെ തുടർന്നു പിന്നീടു വിവിധ നാടകസമിതികളിൽ നൂറുകണക്കിനു വേദികൾ പിന്നിട്ടു. സർക്കാർ സർവീസിനിടയിലാണ് അഭിനയവും എം.സി കട്ടപ്പന ഒന്നിച്ചുകൊണ്ടുപോയത്. പകൽ, കാഴ്ച, അമൃതം, പളുങ്ക്, കനകസിംഹാസനം, മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും വേഷമിട്ടു.

English Summary:

MC Kattappana passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com