ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷം. കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് തീരുമാനിച്ചു. വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകുന്ന സുധാകരൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ചർച്ച നടത്തും. കെപിസിസി മുൻ സെക്രട്ടറി എം.എ. ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ച എം.എം. ഹസന്റെ നടപടി സുധാകരൻ റദ്ദാക്കിയതാണ് ഗ്രൂപ്പ് വഴക്ക് രൂക്ഷമാക്കിയത്.

തീരുമാനങ്ങൾ തിരുത്തി ഹസനെ അപമാനിക്കാൻ സുധാകരൻ ശ്രമിക്കുന്നുവെന്ന പരാതിയാണ് എ ഗ്രൂപ്പ് ഹൈക്കമാൻ‍ഡിനെ അറിയിക്കുക. അതേസമയം ആരുമായും കൂടിയാലോചന നടത്താതെയാണ് ലത്തീഫിന്റെ സസ്പെൻഷൻ ഹസൻ പിൻവലിച്ചതെന്നും തന്നെയോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയോ ഇക്കാര്യം അറിയിക്കണമായിരുന്നുവെന്ന് കെ. സുധാകരൻ ഖർഗെയെ ധരിപ്പിക്കും.

English Summary:

A Group will file complaint against K Sudhakaran to party high command

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com