ADVERTISEMENT

തിരുവനന്തപുരം∙ ആലപ്പുഴ മെഡിക്കൽ കോളജിലെ വീഴ്ചകളിൽ ഡിഎംഒയോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. ജാഗ്രത പുലർത്തിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി താക്കീത് നൽകി. എന്നാൽ, കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരായ നടപടികൾ ചർച്ചയായില്ല. 

മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾ കൂടുതലാണെന്നും പരിചരണത്തിന് മതിയായ ജീവനക്കാർ ഇല്ലെന്നും കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ മന്ത്രിയുമായുള്ള യോഗത്തിൽ അറിയിച്ചു. പരാതികൾക്ക് ഇടയാകാതെ കൂടുതൽ ജാഗ്രത പാലിക്കണമെന്നറിയിച്ച മന്ത്രി, കോഴിക്കോട് കൂടുതൽ ജീവനക്കാരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്നും പറഞ്ഞു. ചികിത്സാരേഖകളും മരുന്ന് കുറിപ്പടികളും ഡിജിറ്റലാക്കാൻ വേണ്ട നടപടികളും സ്വീകരിക്കും.

English Summary:

Health Minister Veena George seeks report from Medical College Officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com