കേരളത്തിന്റെ ചുമതലയുള്ള എൻഎസ്യു നേതാവ് രാജ് സമ്പത്ത് മരിച്ച നിലയിൽ; മൃതദേഹം തടാകക്കരയിൽ
Mail This Article
×
ബെംഗളൂരു∙ നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ. ധർമാപുരത്തെ തടാകക്കരയിലാണ് മൃതദേഹം കണ്ടത്. കൊലപാതകമാണെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള നേതാവ് കൂടിയാണ് കൊല്ലപ്പെട്ട രാജ്.
ഭൂമി ഇടപാടോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദേഹമാസകലം പരുക്കേറ്റ നിലയിൽ നഗ്നമായാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ കർണാടക പൊലീസ് കേസെടുത്തു.
English Summary:
NSUI National Secretary Raj Sampath Kumar Found Brutally Murdered
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.