ADVERTISEMENT

ചേർത്തല  (ആലപ്പുഴ)∙ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിച്ചിരുന്ന തെലങ്കാന സ്വദേശികളുടെ വാഹനം തോട്ടിൽ വീണു. മൂന്നാറിലേക്കു പോകാൻ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഇട്ടുവന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാറാണ് തോട്ടിൽ വീണത്. ചേർത്തല തണ്ണീർമുക്കം റോഡിൽ കട്ടച്ചിറ ജംക്‌ഷനു തെക്കുവശം കളരിക്കൽ സ്റ്റുഡിയോ ഹെൽത്ത് സെന്റർ റോഡ് തീരുന്ന ഭാഗത്ത് ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. 

മധുരയിൽനിന്ന് കൊല്ലം ആലപ്പുഴ വഴി മൂന്നാറിലേക്കു പോവുകയായിരുന്നു. ഹെൽത്ത് സെന്ററിനു സമീപം എത്തിയപ്പോൾ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ കാണിക്കുന്നത് നിന്നുവെന്നാണ് യുവാക്കൾ പറഞ്ഞത്. പിന്നീട് വാഹനം തിരിക്കാൻ ശ്രമിച്ചപ്പോഴാണു പുറകുവശത്തെ ടയർ തോട്ടിലേക്ക് ഇറങ്ങിയത്.

പെട്ടെന്നു തന്നെ വാഹനം നിർത്തി യാത്രക്കാർ ബഹളം വച്ചു. സമീപവാസികൾ ഓടിയെത്തി വാഹനം തുറന്ന് യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ജെസിബിയുടെ സഹായത്തോടെ രണ്ടുമണിക്കൂർ കൊണ്ടാണ് തോട്ടിൽനിന്നു വാഹനം കയറ്റിയത്. വാഹനത്തിന് കാര്യമായ കേടുപാടുകൾ ഇല്ലാത്തതിനെ തുടർന്നു സംഘം മൂന്നാറിലേക്കു യാത്രതിരിച്ചു.

English Summary:

When Google Maps Misled: Journey to Munnar Takes Dramatic Turn Near Cherthala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com