ADVERTISEMENT

തിരൂർ∙ കുവൈത്തിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച തിരൂർ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരയ്ക്കൽ നൂഹ് (41) നാട്ടിൽനിന്നു തിരികെ കുവൈത്തിലേക്കു പോയത് 4 മാസം മുൻപ്. 11 വർഷമായി കുവൈത്തിൽ മത്സ്യത്തൊഴിലാളിയായിരുന്ന നൂഹ് രണ്ടു മാസം മുൻപാണ് പുതിയ കമ്പനിയിൽ നിർമാണ തൊഴിലാളിയായി ജോലിക്കു കയറിയത്.

3 പെൺകുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിനു വേണ്ടിയായിരുന്നു നൂഹ് പ്രവാസിയായത്. 5 വർഷം മുൻപ് നാട്ടിൽ വീട് നിർമിച്ചിരുന്നു. നിർമാണം പൂർത്തിയാകാത്ത വീടിനു വേണ്ടി എടുത്ത ലോൺ ഇതുവരെ അടച്ചു തീർന്നിട്ടില്ല. അതിനുള്ള പ്രയത്നത്തിലായിരുന്നു നൂഹ്.

ഹൃദ്രോഗത്തിനുള്ള ചികിത്സയും നടത്തിയിരുന്നു. നാട്ടിലെ അയൽവാസികളുമായും ബന്ധുക്കളുമായും സുഹൃത്തുക്കളുമായെല്ലാം നൂഹ് നല്ല ബന്ധം സൂക്ഷിച്ചു. നൂഹിന്റെ മരണം അവരെയെല്ലാം ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

English Summary:

Mourning Nooh: Kerala Resident Killed in Kuwait Fire Incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com