ADVERTISEMENT

ഭഗൽപുർ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമർശിച്ച് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽതൊട്ടതിലൂടെ അപമാനിച്ചത് ബിഹാറിനെയാണെന്ന് അദ്ദേഹം പറഞ്ഞു. ഭഗൽപുരിൽ നടക്കുന്ന ജൻ സുരാജ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘‘ആദ്യകാലത്ത് നിതീഷ് കുമാറിനൊപ്പം പ്രവർത്തിച്ചിട്ടുള്ള ഞാൻ എന്തുകൊണ്ടാണ് നിതീഷ് കുമാറിനെ വിമർശിക്കുന്നതെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു. അന്ന് അദ്ദേഹം വ്യത്യസ്തനായ മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ മനഃസാക്ഷി അദ്ദേഹം വിൽപനയ്ക്ക് വച്ചിരുന്നില്ല. സംസ്ഥാനത്തിന്റെ നേതാവ് എന്നു പറഞ്ഞാൽ അത് ജനങ്ങളുടെ അഭിമാനമാണ്. എന്നാൽ പ്രധാനമന്ത്രിയുടെ കാൽതൊട്ട് വന്ദിച്ചതിലൂടെ ബിഹാറിനെ നിതീഷ് കുമാർ അപമാനിച്ചു’’– പ്രശാന്ത് പറഞ്ഞു. 

‘‘നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിച്ചതിൽ നിതീഷ് കുമാറിന് നിർണായക സ്ഥാനമുണ്ടെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ബിഹാർ മുഖ്യമന്ത്രി തന്റെ പദവി ഉപയോഗിക്കുന്നത് എങ്ങനെയാണ്? സംസ്ഥാനത്തിന് ഗുണകരമാകുന്ന പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനായി തന്റെ സ്വാധീനശക്തി അദ്ദേഹം ഉപയോഗിക്കുന്നില്ല.

‘‘2025ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും ബിജെപി പിന്തുണയോടെ അധികാരത്തിൽ തുടരുന്നതിന് വേണ്ടി അദ്ദേഹം കാലിൽ തൊടുകയാണ്.’’– പ്രശാന്ത് കിഷോർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിലാണ് നിതീഷ് കുമാറിന്റെ ജെഡിയു വിജയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com