ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി പദത്തിലെ മൂന്നാമൂഴത്തിൽ ആദ്യ വിദേശപര്യടനം പൂർത്തിയാക്കി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് മോദിയുടെ മടക്കം. ഫ്രാൻസിസ് മാർപാപ്പ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. 

ഖലിസ്ഥാനി വിഘടന നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ–കാനഡ ബന്ധത്തിൽ വിള്ളൽ ഉണ്ടായിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചർച്ച പ്രധാന്യമർഹിക്കുന്നു.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തി. സിഖ് വിഘടനനേതാവ് ഗുർപ്ത്‌വന്ത് സിങ് പന്നൂണിന്റെ കൊലപാതകത്തിലെ ഇന്ത്യൻ ബന്ധത്തെക്കുറിച്ചുള്ള വാഷിങ്ടൺ പരാമർശത്തിനു ശേഷം നടക്കുന്ന കൂടിക്കാഴ്ചയാണ് ഇത്.  ആഗോള നന്മയ്ക്കായി ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി എക്സിൽ കുറിച്ചു. 

‘‘ജി 7 ഉച്ചകോടിയിൽ വളരെ മികച്ച ഒരു ദിവസമാണ് ജി ഉച്ചകോടിയിൽ ഉണ്ടായത്. ലോകനേതാക്കളുമായി വിവിധ വിഷയങ്ങൾ സംസാരിച്ചു. ആഗോള സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയും, ഭാവി തലമുറയ്ക്കായി ഒരു മികച്ച ലോകം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയും ഫലപ്രദമായ പരിഹാരങ്ങൾ ഞങ്ങൾ ലക്ഷ്യമിടുന്നു. ഊഷ്മളമായ ആതിഥ്യമൊരുക്കിയ ഇറ്റലിയിലെ ജനങ്ങൾക്കും സർക്കാരിനും നന്ദി.’’ –  മോദി എക്സിൽ കുറിച്ചു.

English Summary:

PM Narendra Modi Returns After G7 Summit In Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com