ADVERTISEMENT

തിരുവനന്തപുരം∙ മുൻ മന്ത്രി കെ.രാധാകൃഷ്ണനെ കെട്ടിപ്പിടിക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കിടുമ്പോൾ അത് ഇത്രയേറെ പ്രചരിക്കുമെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഓർത്തില്ല.

‘‘ഏറെ ഇഷ്ടവും ബഹുമാനവും തോന്നുന്നൊരാളെ ധൈര്യമായി ആശ്ലേഷിക്കാൻ മലയാളി സ്ത്രീകൾക്കു കഴിയാറില്ല, ഈ ചിത്രം കണ്ടപ്പോൾ വളരെ സന്തോഷമായി’’– എന്ന് ദിവ്യയുടെ ഫോണിലേക്ക് ഒട്ടേറെ വനിതകളുടെ സന്ദേശമെത്തി.

പത്തനംതിട്ട കലക്ടറായിരുന്നപ്പോൾ, അന്നു മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനൊപ്പം ആദിവാസി മേഖലകളിൽ ഒന്നിച്ചു പ്രവർത്തിച്ച കാലത്താണ് അദ്ദേഹം ഒരു പച്ച മനുഷ്യനാണെന്നു മനസിലായതെന്നു ദിവ്യ പറഞ്ഞു.

എംപിയായതിനെ തുടർന്ന് മന്ത്രി സ്ഥാനത്തുനിന്നു രാധാകൃഷ്ണൻ രാജിവച്ച ദിവസം ഭർത്താവ് കെ.എസ്.ശബരീനാഥനും കുടുംബാംഗങ്ങൾക്കുമൊപ്പം മന്ത്രി വസതിയിൽ എത്തിയപ്പോഴാണ് ചിത്രം പകർത്തിയത്.

English Summary:

Heartwarming Hug Between Divya S Iyer IAS and Former Minister K Radhakrishnan Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com