ADVERTISEMENT

കോഴിക്കോട്∙ വീട്ടമ്മയുടെ ആത്മഹത്യ അയൽവാസികളുടെ ഭീഷണി മൂലമെന്ന് പരാതിയുമായി മകൾ. ഉള്ളിേയരി പാലോറ കാവോട്ട് ഷൈജിയാണ് (42) ഈ മാസം 19ന് പുലർച്ചെ വീടിനു സമീപം ആത്മഹത്യ ചെയ്തത്. അയൽവാസികളായ ഒരു കുടുംബത്തിലെ നാലു പേർക്കെതിരെയാണ് മകൾ അത്തോളി പൊലീസിൽ പരാതി നൽകിയത്. ആത്മഹത്യ ചെയ്തതിന്റെ തലേദിവസം രാവിലെ രണ്ടു പേർ വീട്ടിലെത്തി ഷൈജിയെയും മക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി നൽകിയത്. 

അയൽവാസികളായ സ്ത്രീയും അവരുടെ മകളുമാണ് ഇവരുടെ വീട്ടിലെത്തിയത്. ഷൈജിയുടെ വ്യാജ ഫോട്ടോകൾ മകളെ കാണിച്ചതായും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പടുത്തിയെന്നും ബന്ധുക്കൾ പറഞ്ഞു. പിറ്റേന്ന് പുലർച്ചെ വീട്ടുമുറ്റത്തെ മരത്തിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ ഷൈജിയെ കണ്ടെത്തുകയായിരുന്നു. 

മരിച്ച ഷൈജിയുടെ രണ്ടു കുട്ടികളും വിദ്യാർഥികളാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മകൾ നാലു പേർക്കെതിരെ പരാതി നൽകിയത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

Kozhikode Housewife's Suicide: Daughter Alleges Neighbor's Threats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com