ADVERTISEMENT

തൃശൂർ ∙ കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രോഗി മരിച്ചു. അഗതിയൂർ സ്വദേശി ജോണി (65) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ജോണിയുമായി ആശുപത്രിയിലേക്കു പോകുന്ന വഴിയിലാണ് അപ്രതീക്ഷിതമായി യു ടേണെടുത്ത ഓട്ടോയുമായി ആംബുലൻസ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ തകരാറിലായ ആംബുലന്‍സിന് പിന്നീട് യാത്ര തുടരാനായില്ല. മറ്റൊരു ആംബുലൻസെത്തിയ ശേഷമാണ് ജോണിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. ചികിത്സ വൈകിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

English Summary:

Tragic Collision in Kunnamkulam: Ambulance Accident Claims Patient's Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com