ADVERTISEMENT

ന്യൂഡൽഹി∙ ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ആവർത്തിച്ച് ജനതാദൾ യുണൈറ്റ‍ഡിന്റെ (ജെ‍ഡിയു) ദേശീയ എക്സിക്യുട്ടിവ് യോഗം. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയവും യോഗം പാസാക്കി. സാമ്പത്തിക, വികസന അസമത്വം ചൂണ്ടിക്കാട്ടിയാണു പ്രത്യേക പദവിയെന്ന ബിഹാറിന്റെ ഏറെനാളത്തെ ആവശ്യം മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ഉയർത്തിക്കാട്ടിയത്. 

ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം പുതുതായി ഉണ്ടായതല്ലെന്നും ബിഹാറിന്റെ വളർച്ചയ്ക്കും സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഉള്ള സുപ്രധാന നടപടിയാണിതെന്നും യോഗത്തിനുശേഷം നിതീഷ് കുമാർ മാധ്യമങ്ങളോടു പറഞ്ഞു. അടുത്തിടെ 65 % ആയി ഉയർത്തിയ ബിഹാറിന്റെ സംവരണ ക്വോട്ട സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും യോഗം പാസാക്കിയ പ്രമേയത്തിൽ അടിവരയിട്ടു പറയുന്നുണ്ട്. ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഈ സംവരണ ക്വോട്ട ഉൾപ്പെടുത്തണമെന്നും ജെഡിയു നിർദേശിച്ചു.

English Summary:

Nitish Kumar Reiterates Demand for Bihar Special Status at JDU Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com