ADVERTISEMENT

വടകര∙ ലോകനാർകാവ് വലിയ ചിറയിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മേമുണ്ട ചല്ലിവയൽ മമ്മള്ളി അഭിനവ് കൃഷ്ണ (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട്  അഞ്ചരയോടെ കൂട്ടുകാരോടൊത്ത് വലിയ ചിറയിൽ നീന്താനെത്തിയതായിരുന്നു. 

ചിറയുടെ ഒരു ഭാഗത്തേക്ക് നീന്തി മടങ്ങിവരുമ്പോഴാണു വെള്ളത്തിൽ മുങ്ങിയത്. ഒപ്പമുള്ളവർ മുങ്ങിയെടുത്തെങ്കിലും മരിച്ചിരുന്നു. മേപ്പയിൽ മിഡറ്റ് കോളജിൽ നിന്നും പ്ലസ് ടു കഴിഞ്ഞ വിദ്യാർഥിയാണ്. വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അച്ഛൻ: ബിനീഷ്. അമ്മ: പ്രതിഭ. സഹോദരി: അലോന.

English Summary:

Student drowned to death in vadakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com