ADVERTISEMENT

തിരുവനന്തപുരം∙ ആലപ്പുഴ–അമ്പലപ്പുഴ സെക്‌ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വഴിതിരിച്ചു വിടും. ഗുരുവായൂരിൽനിന്ന് രാത്രി 11.15ന് പുറപ്പെടുന്ന ഗുരുവായൂർ–ചെന്നൈ എഗ്മോർ പ്രതിദിന എക്സ്പ്രസ് (16128) ജൂലൈ 3, 4, 8, 10, 11, 15 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും. എറണാകുളം ജംക്‌ഷൻ, ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിൽ ഈ ട്രെയിനിന് സ്റ്റോപ്പുണ്ടാവില്ല. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു. 

കൊച്ചുവേളിയിൽനിന്ന് രാത്രി 9.25ന് പുറപ്പെടുന്ന കൊച്ചുവേളി–മംഗളൂരു ജംക്‌ഷൻ അന്ത്യോദയ എക്സ്പ്രസ് ജൂലൈ 4, 6, 11, 13 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും. ആലപ്പുഴയിലും എറണാകുളം ജംക്‌‌ഷനിലും സ്റ്റോപ്പുണ്ടാവില്ല. പകരം കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കും. മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് ജൂലൈ 3, 4, 8, 10, 11, 15 തീയതികളിൽ 20 മിനിറ്റ് വഴിയിൽ പിടിച്ചിടും.

English Summary:

track maintenance trains will be diverted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com