ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ  തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്.  പുതുക്കിയ മാന്വൽ അനുസരിച്ചാകും കലോത്സവം. കഴിഞ്ഞ വർഷം കൊല്ലത്തു നടന്ന കലോത്സവത്തിൽ ജില്ലയിലെ  ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ മത്സര ഇനമായി ഉൾപ്പെടുത്തണമെന്ന രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസ് അറിയിച്ചു. 

സ്‌കൂൾ കായികമേള എറണാകുളം ജില്ലയിൽ ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളിൽ നടത്തും. ഒളിംപിക്സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിച്ചേക്കുമെന്നാണ് വിവരം. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും തീമും ഗാനവും ആലോചിക്കുന്നുണ്ട്. നാലു വർഷത്തിൽ ഒരിക്കൽ ഒളിംപിക്സ് മാതൃകയിലും അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെയും കായികമേള നടക്കും.

സ്‌പെഷൽ സ്‌കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ സെപ്റ്റംബർ 25, 26, 27 തീയതികളിൽ നടത്തും. ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ നവംബർ 14, 15, 16, 17 തീയതികളിൽ നടത്തും. കരിയർ ഗൈഡൻസ് ദിശ എക്‌സ്‌പോ ഒക്ടോബർ 5, 6, 7, 8, 9 തീയതികളിൽ തൃശൂർ ജില്ലയിലാകും സംഘടിപ്പിക്കുക.

English Summary:

State School Kalolsavam to be held at Thiruvananthapuram in December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com