ADVERTISEMENT

ഹാഥ്റസ്∙ 121 പേരുടെ മരണത്തിനിടയാക്കിയ ഹാഥ്റസ് ദുരന്തത്തിൽ വിവാദ ആൾദൈവം ഭോലെ ബാബയ്ക്കെതിരെ കേസെടുത്ത് പട്ന കോടതി. പട്നയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് സൂരജ് പാൽ എന്ന ഭോലെ ബാബയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. അതേസമയം സംഭവത്തിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കുമെന്ന് യുപി പൊലീസ് അറിയിച്ചു. പിടിയിലായ മുഖ്യപ്രതി ദേവ പ്രകാശ് മധുകറിന്റെ രാഷ്ട്രീയ ബന്ധങ്ങളാണ് പൊലീസ് അന്വേഷിക്കുക.

മധുകർ അടുത്തിടെ വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഇയാളുടെ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിന് മുന്നിൽ കീഴടങ്ങിയ ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. അതിനിടെ ഭോലെ ബാബയുടെ സംഘടനയ്ക്ക് രാഷ്ട്രീയ സംഭാവനകള്‍ ലഭിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

English Summary:

First case against controversial god Bhole Baba in Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com