ADVERTISEMENT

കോട്ടയം∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതിൽ ഇടിച്ചുതകർത്തു. ഇന്നു രാവിലെ ആറു മണിയോടെയായിരുന്നു അപകടം. ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള പ്രസ് ക്ലബ്– പിഡബ്ല്യുഡി കെട്ടിടത്തിന്റെ ഗേറ്റും മതിലുമാണ് തകർത്തത്.

ബസ് സ്റ്റാൻഡിന് മുന്നിലുള്ള റോഡും കടന്നാണ് ബസ് മതിലിൽ ഇടിച്ചുനിന്നത്. റോഡിൽ മറ്റുവാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. 

ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കാൻ പോയ സമയത്താണ് അപകടം സംഭവിച്ചത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്കു നിരങ്ങി നീങ്ങുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

English Summary:

KSRTC Bus at Kottayam Bus Stand Moves Backward, Smashes Wall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com