ADVERTISEMENT

വടകര∙ കോട്ടത്തുരുത്തി പുഴയിൽ അഴിമുഖത്തിനു സമീപം മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചേളാരി സ്വദേശി മുഹമ്മദ്‌ ഷാഫിയുടെ (42) മൃതദേഹമാണ് മിനി ഗോവ ബീച്ചിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ എട്ടുമണിക്കാണു ഷാഫി ഒഴുക്കിൽപ്പെട്ടത്. മലപ്പുറം ചേളാരിയിൽനിന്ന് 5 പേരടങ്ങിയ സംഘത്തിനൊപ്പമാണു ഷാഫി ഉണ്ടായിരുന്നത്.

മത്സ്യബന്ധനം നടത്തുന്നതിനിടയിൽ വല ആഴ്ന്നു വലിക്കാൻ ശ്രമിക്കുമ്പോഴാണു ഒഴുക്കിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന ആൾ കയർ നൽകി രക്ഷിക്കാൻ  ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്തുണ്ടായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ  അടുത്തെത്തുമ്പോഴേക്കും ഷാഫി മുങ്ങിപ്പോയി. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ ഒൻപതോടെ മൃതദേഹം തീരത്തടിഞ്ഞു.

English Summary:

Missing Fisherman body washed ashore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com