ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ കനത്ത മഴയ്ക്ക് താൽക്കാലിക ശമനം. റെയിൽ പാളങ്ങളിലെ വെള്ളക്കെട്ടുകൾ പരിഹരിച്ചെന്ന് റെയിൽവേ അറിയിച്ചു. ഹ്രസ്വദൂര, ദീർഘദൂര ട്രെയിൻ സർവീസുകൾ തുടങ്ങി. മുംബൈ, നവി മുംബൈ, താനെ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിൽ ചെറിയ തോതിൽ മഴ പെയ്യുന്നുണ്ട്. കൊങ്കൺ മേഖലയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

ഇന്നലെ 50 വിമാനങ്ങളാണ് മുംബൈ വിമാനത്താവളത്തിൽ നിന്ന് വഴിതിരിച്ചു വിടുകയോ റദ്ദാക്കുകയോ ചെയ്തത്. ഉയർന്ന തിരമാല ജാഗ്രതയും മുംബൈ തീരത്ത് നൽകിയിട്ടുണ്ട്. മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. 

തീരദേശ കർണാടകയിലും മഴ ശക്തമാണ്. ഉത്തരകന്നഡ, ഉഡുപ്പി ജില്ലകളിൽ 5 ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 36 മണിക്കൂറിൽ തീരദേശ കർണാടകയിൽ പെയ്തത് ഈ സീസണിലെ റെക്കോർഡ് മഴയാണ്. കഴിഞ്ഞ 36 മണിക്കൂറിൽ 150 മുതൽ 152 മില്ലിമീറ്റർ വരെ മഴ പെയ്തു. മംഗളൂരു, ഉഡുപ്പി, കാർവാർ മേഖലകളിൽ താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറി. മംഗളൂരു നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടാണ്. ഉഡുപ്പി, സിർസി, യെല്ലാപുർ, സിദ്ധാപുർ, മൽനാട് മേഖലകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 

തീരദേശ കർണാടകയിലെ വിവിധ റിസർവോയറുകൾ നിറഞ്ഞതിനാൽ ഡാമുകൾ തുറന്ന് വിട്ടിട്ടുണ്ട്. ബെംഗളൂരു നഗരത്തിൽ അടുത്ത 24 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉഡുപ്പി, മംഗളൂരു, ദക്ഷിണ കന്നഡ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

അസമിൽ പ്രളയ ദുരിതത്തിൽ മരണസംഖ്യ 72 ആയി. അരുണാചൽ പ്രദേശിലെ കർസിംഗയിൽ മണ്ണിടിച്ചിൽ കാരണം പ്രധാനപാതകൾ അടച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉത്തർപ്രദേശിലും കനത്ത മഴ തുടരുകയാണ്. ഉത്തരാഖണ്ഡിൽ പ്രളയം രൂക്ഷമായ ചമ്പാവത് മേഖലയിൽ നിന്നും നാനൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു.

English Summary:

Severe Weather Strikes Maharashtra and Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com