ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ കഠ്‍വ ജില്ലയിലെ കച്ചേഡിയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ 3 ഭീകരരെന്ന് വിവരം. ഇവർ അതിർത്തി കടന്നെത്തിയതാണെന്നാണ് കണ്ടെത്തൽ. 5 സൈനികരെ കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ആക്രമണത്തിൽ ജീവൻ നഷ്ടമായി. സൈന്യത്തിന്റെ കമാൻഡോ സംഘം വനമേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഭീകരുടെ കൂട്ടത്തിൽ കൂടുതൽ പേരുണ്ടോയെന്നും സംശയമുണ്ട്. ഏറ്റമുട്ടലിൽ 5 സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. 

കഠ്‍വ ജില്ലയിലെ കച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്.ഗ്രാമത്തിലൂടെ പട്രോളിങ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. ഏറ്റുമട്ടലിൽ ആദ്യം 4 സൈനികർ വീരമൃത്യു വരിച്ചു. പരുക്കേറ്റ ഒരു സൈനികൻ രാത്രിയോടെ മരണപ്പെട്ടു.

സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരു മാസത്തിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തുറന്നടിച്ചു. പൊള്ളയായ പ്രസംഗങ്ങളും വാഗ്ദാനങ്ങളുമല്ല ശക്തമായ നടപടികളാണ് പരിഹാരമെന്നും രാഹുൽ പറഞ്ഞു.

ജമ്മു കശ്മീരിൽ സ്ഥിതി നാൾക്കുനാൾ മോശമാകുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ആരോപിച്ചു. ഈ മാസം സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലും കൊണ്ട് ജമ്മുകശ്മീരിൽ മോദി സർക്കാർ ദുരന്തമായി മാറിയെന്ന വസ്തുത മായ്ക്കാനാകില്ല. പ്രശസ്തി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ദുരന്തമായി മാറുകയാണ്. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഭീകരതയ്ക്കെതിരെ രാജ്യത്തിനൊപ്പം ഉറച്ചു നിൽക്കുന്നുവെന്നും ഖർഗെ എക്സിൽ കുറിച്ചു.

English Summary:

5 Armymen Killed In J&K; Terrorists Threw Grenade On Truck, Then Opened Fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com