‘എസ്എഫ്ഐയ്ക്കെതിരെ സംസാരിച്ചാൽ സഹപാഠികളെ കൊണ്ട് കൈകാര്യം ചെയ്യിപ്പിക്കും; മര്യാദയ്ക്ക് പഠിച്ചിട്ടു പൊക്കോ’
Mail This Article
×
പുനലൂർ∙ എസ്എഫ്ഐ വിട്ട് എഐഎസ്എഫിൽ ചേർന്ന വിദ്യാർഥിക്ക് എസ്എഫ്ഐ നേതാവിന്റെ ഭീഷണിയും അസഭ്യവർഷവും. പുനലൂർ എസ്എൻ കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന വിഷ്ണു മനോഹരനാണ് ഭീഷണി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ ആരോമലാണ് ഭീഷണിപ്പെടുത്തിയത്.
കോളജിൽ എസ്എഫ്ഐയ്ക്കെതിരെ വർത്തമാനം പറയാതെ മര്യാദയ്ക്ക് പഠിച്ചിട്ടു പോകണം. എസ്എഫ്ഐക്കാരുടെ കാലുപിടിക്കേണ്ടി വരും. ക്യാംപസിലോ ക്ലാസിലോ എസ്എഫ്ഐയ്ക്കെതിരെ സംസാരിച്ചാൽ പുനലൂർ സ്റ്റാൻഡ് മുതൽ വീടുവരെ അടിക്കും. ക്ലാസ്റൂമിൽ കൂടെയിരിക്കുന്നവരെക്കൊണ്ട് കൈകാര്യം ചെയ്യിപ്പിക്കും. അല്ലെങ്കിൽ ഈ സംഘടനയുടെ പേര് മാറ്റിക്കോയെന്നും ആരോമൽ ഭീഷണിപ്പെടുത്തുന്നു.
English Summary:
Student Threatened for Leaving SFI, Joining AISF at Punalur College
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.