ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം പദ്ധതി വരാൻ കാരണം അന്നത്തെ യുഡിഎഫ് സർക്കാരാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പദ്ധതിക്ക് തുടക്കമിട്ടത് യുഡിഎഫാണെന്നും വിഴിഞ്ഞം പദ്ധതിയുടെ ആദ്യത്തെ ഡയറക്ടർ ബോർഡ് അംഗം കൂടിയായിരുന്ന തിരുവഞ്ചൂർ പറഞ്ഞു. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവന്‍ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തോട് പ്രതികരിക്കുകയായിരുന്നു തിരുവ‍ഞ്ചൂർ. 

ഉമ്മൻചാണ്ടി മുൻകൈ എടുത്തതു കൊണ്ടാണ് വിഴിഞ്ഞം പദ്ധതി വന്നത്. പദ്ധതിയുടെ കരാർ ഒപ്പിടുന്നത് ഉമ്മന്‍ചാണ്ടിയാണ്. പദ്ധതിയിൽ 6500 കോടി രൂപ അഴിമതിയുണ്ടെന്നാണ് എൽഡിഎഫ് ആക്ഷേപിച്ചത്. പദ്ധതിയെ ഇല്ലാതാക്കാനും എൽഡിഎഫ് ശ്രമിച്ചു. അത്തരക്കാരാണ് വിഴിഞ്ഞം പദ്ധതി അവരാണ് കൊണ്ടുവന്നതെന്ന് ഇപ്പോൾ അവകാശപ്പെടുന്നത്. അവരുടെ ആത്മശാന്തിക്കായി അത് നടക്കട്ടെ. എല്ലാ കാര്യങ്ങളും കൂട്ടായി ആലോചിച്ച് യുഡിഎഫ് സർക്കാർ മുന്നോട്ടു പോയതാണ്. സർക്കാർ മാറിയപ്പോൾ അന്തരീക്ഷം മാറിയെന്നും തിരുവഞ്ചൂർ പറഞ്ഞു.

English Summary:

Reason for the Vizhinjam project was the then UDF government: Thiruvanchoor Radhakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com