ADVERTISEMENT

കോഴിക്കോട്∙ തന്നെ കോഴക്കേസിൽ കുടുക്കിയതാണെന്നും കുടുക്കിയ ആളുടെ വീടിനു മുന്നിൽ അമ്മയ്ക്കും മകനുമൊപ്പം സമരം ചെയ്യുമെന്നും പിഎസ്‌സി കോഴ വിവാദത്തിൽ സിപിഎം പുറത്താക്കിയ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി. കേസിലെ പരാതിക്കാരനായ ശ്രീജിത്തിന്റെ വീടിനു മുന്നിലാണു കുത്തിയിരിക്കാൻ പോകുന്നതെന്നു പ്രമോദ് പറഞ്ഞു. ആരാണ് ഇതിന് പിന്നിലെന്ന് അയാൾ പറയണം. ആദ്യമായാണ് ശ്രീജിത്തിന്റെ വീട്ടിലേക്ക് പോകുന്നതെന്നും പ്രമോദ് കൂട്ടിച്ചേർത്തു.

‘‘ഞാൻ കോഴ വാങ്ങിയെന്നാണ് കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള ആരോപണം. ഞാൻ റിയൽ എസ്റ്റേറ്റ് മാഫിയയെന്നാണ് പറയുന്നത്. കോഴിക്കോട് നഗരത്തിൽ ഞാൻ എന്തെങ്കിലും ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ അത് ഈ പറയുന്നവർ എന്നെ ബോധ്യപ്പെടുത്തണം. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. മകനായതിനുശേഷമാണ് ഞാൻ സഖാവായത്. 22 ലക്ഷം രൂപ കോഴ ഞാൻ വാങ്ങിയിട്ടുണ്ടെങ്കിൽ തെളിവുതരണം. എന്നെ ഇതിനകത്തുകൊണ്ടുപോയി ഗൂഢാലോചന നടത്തിയത് ആരാണ്. 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ അതാരാണ്? ആരു കൊടുത്തു? എപ്പോൾ വാങ്ങി തുടങ്ങിയ കാര്യങ്ങൾ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം’’–പ്രമോദ് പറഞ്ഞു.

കോഴക്കേസുമായി ബന്ധപ്പെട്ട നിയമപരമായ എല്ലാ പരാതികളും നാളെയും മറ്റന്നാളുമായി പൊലീസിന് നൽകും. ഇനി ഞാനൊരു മകനും ഭർത്താവും അച്ഛനും സ്നേഹിതനും മാത്രമാണ്. എന്നെ കുടുക്കാൻ ശ്രമിച്ചവരുടെ എല്ലാം പേരുകൾ ഇനി പറയും. ഇനി എനിക്ക് ഒന്നും നോക്കാനില്ല. പാർട്ടി നടപടിയെക്കുറിച്ച് ഇതുവരെ വിവരം കിട്ടിയില്ലെന്നും താൻ കൂടി അംഗമായ ഏരിയ കമ്മിറ്റി സ്വാഭാവികമായും ഇക്കാര്യം അറിയിക്കേണ്ടതാണെന്നും പ്രമോദ് പ്രതികരിച്ചു.

English Summary:

Pramod Kottoolli Claims Frame-Up in PSC Bribery Scandal, Plans Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com