ADVERTISEMENT

മുംബൈ ∙ ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ ആൻവി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം.

സുഹൃത്തുക്കൾക്കൊപ്പമാണ് ആൻവി എത്തിയത്. റീൽസ് എടുക്കുന്നതിനിടെ ആൻവി കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആൻവി വീണത്. അപകടം നടന്നയുടനെ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർ എത്തി. കോസ്റ്റ്ഗാർഡിന്റെ സഹായവും  തേടി. ഇതിനിടെ പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. 6 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആൻവിയെ പുറത്തെടുത്തു.

വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ ആൻവിയെ മനഗോൺ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. മൺസൂൺ ടൂറിസത്തിന്റെ ഭാഗമായി നിരവിധ വ്ലോഗുകളും റീലുകളുമാണ് മുംബൈ സ്വദേശിനിയായ ആൻവി ചെയ്​തിരുന്നത്. ഇതിന്റെ ഭാഗമായാണ് സഹ്യാദ്രി മലനിരകളിൽപ്പെട്ട കുംഭെ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ എടുക്കാൻ ആൻവി എത്തിയത്. ആൻവിയുടെ മരണത്തോടെ മേഖലയിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിയന്ത്രിച്ചു.

English Summary:

Travel Influencer Aanvi Kamdar Dies After Falling Off A Waterfall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com