ADVERTISEMENT

കോഴിക്കോട്∙ ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ഫിസിയോതെറപ്പിസ്റ്റ് ബി.മഹേന്ദ്രൻ നായരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ബുധനാഴ്ച ആശുപത്രിയിൽ ഫിസിയോതെറപ്പിക്കു എത്തിയ പെൺകുട്ടിയെ ചികിത്സയ്ക്കിടയിൽ പീഡിപ്പിച്ചതായാണ് പറയുന്നത്. വെള്ളയിൽ പൊലീസ് ആരോഗ്യ പ്രവർത്തകനെതിരെ കേസെടുത്തു.

ഒരു മാസമായി പെൺകുട്ടി ആശുപത്രിയിൽ ഫിസിയോതെറപ്പിക്ക് എത്തുന്നുണ്ട്. ആരോഗ്യ പ്രവർത്തകയാണ് ചികിത്സ നടത്തുന്നത്. ബുധനാഴ്ച എത്തിയപ്പോൾ ഇവർ മറ്റൊരാൾക്കു ചികിത്സ നടത്തുകയായിരുന്നു. ജീവനക്കാരനാണ് അന്ന് ചികിത്സ നൽകിയത്. ഇതിനിടയിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇന്നലെ വീണ്ടും പെൺകുട്ടി ചികിത്സയ്ക്കെത്തിയപ്പോൾ ആരോഗ്യ പ്രവർത്തകയെ സംഭവം അറിയിച്ചു. തുടർന്നു ആശുപത്രി അധികൃതർ പൊലീസിൽ വിവരം നൽകുകയായിരുന്നു. പൊലീസ് പെൺകുട്ടിയിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു അന്വേഷണം തുടങ്ങി. 

English Summary:

Molestation Complaint Filed Against Health Worker at Kozhikode Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com