ADVERTISEMENT

തിരുവനന്തപുരം ∙ പനിയും പകർച്ചവ്യാധിയും പടരുന്നതിനിടെ സംസ്ഥാനത്ത് ഒരാൾക്കു കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കോളറ രോഗികളെ പരിചരിച്ച നഴ്‌സിന്റെ ഭര്‍ത്താവിനാണ് അസുഖം ബാധിച്ചത്. രോഗവ്യാപനം സംശയിക്കുമ്പോഴും, 2 ദിവസം മുൻപ് സ്ഥിരീകരിച്ച രോഗവിവരം ആരോഗ്യവകുപ്പ് പൂഴ്ത്തിവച്ചിരിക്കുകയാണ്.

കോളറ വ്യാപനമുണ്ടായ നെയ്യാറ്റിന്‍കരയിലെ ശ്രീകാരുണ്യ ഹോസ്റ്റലുമായി നേരിട്ടു ബന്ധമില്ലാത്ത യുവാവിനാണു പുതുതായി കോളറ ബാധിച്ചത്. കോളറ രോഗികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച ദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ ഭര്‍ത്താവാണ്. മറ്റൊരു ജില്ലയില്‍ ജോലി ചെയ്യുന്ന യുവാവ്, രോഗബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 8 മുതല്‍ 11 വരെ തീയതികളില്‍ തിരുവനന്തപുരത്തെ വീട്ടിലുണ്ടായിരുന്നു. 

അതേസമയം, നെയ്യാറ്റിൻകരയിലെ രോഗബാധയുടെ ഉറവിടം വാട്ടർ‌ ടാങ്കാണെന്നു കണ്ടെത്തി. കോളറയുടെ അണുക്കൾ വാട്ടർ ടാങ്കിലെത്തിയത് എങ്ങനെയെന്നു തിരിച്ചറിഞ്ഞിട്ടില്ല.

English Summary:

Husband of Nurse Treating Cholera Patients Tests Positive in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com