ADVERTISEMENT

കൊല്ലം∙ ചടയമംഗലത്തെ സ്വർണക്കട. സമയം വെള്ളി ഉച്ചയ്ക്ക് 12.30. സ്വർണം വാങ്ങാനെന്ന പേരിൽ യുവാവും യുവതിയും കടയിലെത്തുന്നു. മാലയുടെ തൂക്കം നോക്കുന്നതിനിടെ കടയുടമയ്ക്കും ജീവനക്കാർക്കും നേരെ സ്പ്രേ പ്രയോഗിച്ച് സ്കൂട്ടറിൽ സിനിമാ സ്റ്റൈലിൽ രക്ഷപ്പെടൽ. 10ലക്ഷം രൂപയുടെ കടബാധ്യത തീർക്കാൻ ജ്വല്ലറിയിൽ മോഷണം നടത്തിയ കുടുംബസുഹൃത്തുക്കളായ സ്നേഹയെയും സുജിത്തിനെയും ഏറെപണിപ്പെട്ടാണ് ചടയമംഗലം പൊലീസ് പിടികൂടിയത്.

നെടുങ്കാട് കൊല്ലങ്കാവ് സ്വദേശിയാണ് സുജിത്ത് (31). തിരുവനന്തപുരം പാങ്ങോട് സ്വദേശിനിയാണ് സ്നേഹ (27). 10 വർഷം മുൻപ് സുജിത്തിന്റെ അച്ഛൻ മരിച്ചു. പിതാവിന്റെ 10 ലക്ഷംരൂപയുടെ കടം തീർക്കാനാണ് മോഷണത്തിനു പദ്ധതിയിട്ടത്. ചെറിയ ജ്വല്ലറികൾ നോക്കി ചടയമംഗലം, നിലമേൽ, കൊട്ടാരക്കര, ആയൂർ എന്നിവിടങ്ങളിൽ ഇരുവരും പരിശോധന നടത്തി. ഇടയ്ക്ക് രണ്ടു കടകളിൽ കയറിയെങ്കിലും മോഷണം നടന്നില്ല. ചടയമംഗലത്തെ ജ്വല്ലറിയിലെത്തി ആഭരണം നോക്കുന്നതിനിടെ ഉടമയുടേയും ജീവനക്കാരുടെയും മുഖത്തേക്ക് സ്പ്രേ അടിച്ചു. അതിനുശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ രേഖകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

English Summary:

Gold Shop Robbery in Kollam: Couple Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com