ADVERTISEMENT

മൂന്നിലവ്∙ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനെത്തിയ യുവാവ് മീനച്ചിലാറ്റിൽ മുങ്ങിമരിച്ചു. കൊല്ലം കല്ലട വിമലാസദനത്തിൽ അഖിൽ (27) ആണു മരിച്ചത്. തിങ്കളാഴ്ച 12 മണിയോടെ മീനിച്ചിലാറിന്റെ കൈവഴിയായ കടവുപുഴ ആറ്റിലാണ് അപകടമുണ്ടായത്. അഖിലും സുഹൃത്തുക്കളായ അഞ്ചുപേരും ഇല്ലിക്കകല്ല്, പൂഞ്ചിറ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണു കടവുപുഴ ആറ്റിൽ കുളിക്കാനെത്തിയത്. 

അഖിൽ കുളിക്കാനിറങ്ങിയപ്പോൾ വഴുക്കലുള്ള പാറയിൽനിന്നു തെന്നി ഒഴുക്കിൽപെടുകയായിരുന്നു. പിഎസ്സി. കോച്ചിങ് സെന്റർ നടത്തിവരികയായിരുന്നു അഖിൽ. ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിരക്ഷാസേനയും സന്നദ്ധപ്രവർത്തകരും എത്തിയാണു മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വർഷം ജൂണിൽ കൊച്ചി സ്വദേശിയായ യുവാവും ഇവിടെ മുങ്ങിമരിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നു. വഴുക്കൽ നിറഞ്ഞ പാറക്കെട്ടുള്ള സ്ഥലത്ത് മുന്നറിയിപ്പ് അവഗണിച്ച് ഇറങ്ങുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്.

English Summary:

Tragic drowning Meenachil River

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com