ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടിസ് നല്‍കി കോൺഗ്രസ്. വയനാട് ഉരുൾപ്പൊട്ടലിൽ മുന്നറിയിപ്പു നൽകിയിരുന്നു എന്ന പ്രസ്താവനയ്ക്ക് എതിരെയാണു നോട്ടിസ്. ലോക്സഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചു എന്നാണു ജയറാം രമേശ്, ദ്വിഗ് വിജയ് സിങ് എന്നിവര്‍ നല്‍കിയ നോട്ടിസില്‍ പറയുന്നത്. മുന്നറിയിപ്പ് ഇല്ലായിരുന്നെന്നു പ്രധാന മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതും നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നതു സഭയോടുള്ള അവഹേളനമാണെന്നും നോട്ടിസില്‍ പറയുന്നു. 

ജൂലൈ 23നു പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്. ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രം പ്രവചിച്ചതിലധികം മഴ പെയ്തുവെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് വയനാട്ടിൽ പ്രഖ്യാപിച്ചതു ദുരന്തം നടന്ന ശേഷമാണെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്നു വിമർശിച്ച് കേന്ദ്രസർക്കാർ വാർത്താക്കുറിപ്പും ഇറക്കിയിരുന്നു. കേരളത്തിന് ഉരുൾപൊട്ടൽ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നുവെന്നും റെഡ് അലർട്ട് നൽകിയെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്നും ആയിരുന്നു വിശദീകരണം.

English Summary:

Congress Accuses Amit Shah of Misleading Lok Sabha Over Wayanad Landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com