ADVERTISEMENT

തിരുവനന്തപുരം∙ വയനാട്ടിലെ ദുരിതബാധിത മേഖലയിലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മന്ത്രി വി.ശിവൻകുട്ടി ചൊവാഴ്ച വയനാട് സന്ദർശിക്കും. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണു സന്ദർശനം. മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വയനാട്ടിൽ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കൽപറ്റ ഗസ്റ്റ് ഹൗസിൽ ചൊവാഴ്ച രാവിലെ 10 മണിക്കാണ് യോഗം. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും സ്കൂൾ അധികൃതരും പിടിഎ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. എത്രയും പെട്ടെന്ന് ദുരിതബാധിത മേഖലയിലെ വിദ്യാർഥികൾക്കായി ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള കർമ്മപദ്ധതി യോഗം ചർച്ച ചെയ്യും.

മനശാസ്ത്രപരമായ പിന്തുണ, താൽക്കാലിക പഠന ഇടങ്ങൾ, സാമഗ്രികളുടെ വിതരണം, തടസപ്പെട്ട ഷെഡ്യൂൾ ഉൾക്കൊള്ളാനും അവശ്യ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പാഠ്യപദ്ധതി ക്രമീകരണം, ഓൺലൈൻ പഠന സാധ്യതകൾ, ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുള്ള കർമ്മപരിപാടി തുടങ്ങിയ കാര്യങ്ങളും യോഗം പരിഗണിക്കും. ഇതിനു മുന്നോടിയായി പൊതു വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വി.ശിവൻകുട്ടി ഓൺലൈനിൽ വിളിച്ചുചേർത്തു.

English Summary:

Urgent Meeting at Kalpatta Guest House to Resume Education for Wayanad's Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com