ADVERTISEMENT

പയ്യന്നൂർ∙ പാലക്കോട് വലിയ കടപ്പുറം അഴിമുഖത്ത് മണൽ തിട്ടയിൽ തട്ടി തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പാലക്കോട് വലിയ കടപ്പുറത്തെ കെ.എ. നാസർ (52) ആണ് മരിച്ചത്. രാവിലെ 6.30നാണ് സംഭവം. ഒഡീഷ സ്വദേശികളായ രണ്ടു മത്സ്യത്തൊഴിലാളികൾക്കൊപ്പം പാലക്കോട് ഫിഷ്ലാഡിങ് സെന്ററിൽ നിന്ന് പാലക്കോട്  പുഴയിലൂടെ അഴിമുഖം വഴി കടലിലേക്ക് പോകുമ്പോഴാണ് അപകടം. 

അഴിമുഖത്ത് മത്സ്യബന്ധന വള്ളങ്ങൾ മണൽ തിട്ടയിൽ തട്ടി അപകടത്തിൽ പെട്ട് നിരവധി  മത്സ്യത്തൊഴിലാളികൾ മരിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരമായി അഴിമുഖത്ത് പുലിമുട്ട് നിർമാണം തുടങ്ങിയെങ്കിലും അത് പാതിവഴിയിലാണ്. കഴിഞ്ഞ ദിവസം അഴിമുഖത്ത് മണ്ണിടിഞ്ഞ് മത്സ്യത്തൊഴിലാളികൾക്ക് ദിവസങ്ങളോളം കടലിൽ പോകാൻ കഴിഞ്ഞിരുന്നില്ല.  ജീവൻ പണയപ്പെടുത്തിയാണ് തങ്ങൾ അഴിമുഖം വഴി കടലിലേക്ക് പോകുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

English Summary:

Tragic End for Fisherman as Boat Capsizes After Hitting Sand Bar in Payyannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com