ADVERTISEMENT

തിരുവല്ല∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിനു റോളില്ലെന്നു സാംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (എസ്‍പിഐഒ) ആണ് റിപ്പോർട്ട് പുറത്തുവിടേണ്ടതെന്നും ഇക്കാര്യത്തിൽ വെപ്രാളം എന്തിനാണെന്നും മന്ത്രി ചോദിച്ചു. 

സർക്കാരുമായി ബന്ധപ്പെട്ട വിഷയമല്ല, സർക്കാരിനിതിൽ റോളില്ല. റിപ്പോർട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കണം. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാമെന്നു വിവരാവകാശ കമ്മിഷൻ വ്യക്തമാക്കിയിരുന്നു. അതിനെ സർക്കാർ എതിർത്തിട്ടില്ല. പുറത്തുവിടുന്നതിനോടു സർക്കാർ യോജിക്കുകയാണു ചെയ്തതെന്നും സജി ചെറിയാൻ പറഞ്ഞു.

‘‘സിനിമാ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ വച്ചു. അവർ റിപ്പോർട്ട് സമർപ്പിച്ചു. ആ റിപ്പോർട്ട് പുറത്തുവിടേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കല്ല. അതിനകത്തെ നിരീക്ഷണങ്ങളും നിഗമനങ്ങളും നിർദേശങ്ങളും വകുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കും. റിപ്പോർട്ട് പുറത്തുവിടണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. അതു പുറത്തുവിടേണ്ട ഉത്തരവാദിത്തം എസ്പിഐഒയ്ക്കാണ്. കോടതി പറഞ്ഞ സമയത്തിനുള്ളിൽ എസ്പിഐഒ റിപ്പോർട്ട് പുറത്തുവിടണം. പുറത്തുവിട്ടില്ലെങ്കിൽ ആർക്കും കോടതിയിൽ ചോദ്യം ചെയ്യാം. കോടതി പറഞ്ഞ ഒരാഴ്ച സമയപരിധി ആയിട്ടില്ല.’’–സജി ചെറിയാൻ പറഞ്ഞു

ഹേമ കമ്മിറ്റി റിപ്പോർട്ട് കിട്ടിയില്ലെന്ന മാധ്യമപ്രവർത്തകരുടെ പരാതിയിൽ സർക്കാരിനോട് വിവരാവകാശ കമ്മീഷൻ വിശദീകരണം തേടി. 

English Summary:

Government Not Responsible for Hema Committee Report Publication:Saji Cherian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com