ADVERTISEMENT

കോഴിക്കോട്∙ കാലഹരണപ്പെട്ട നടപടിക്രമങ്ങൾ ഇപ്പോഴും പൊലീസിൽ നിലനിൽക്കുന്നുവെന്നു പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ. വടകരയിൽ നടക്കുന്ന അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണു പരാമർശങ്ങളുള്ളത്. 

അച്ചടക്ക നടപടിയുടെ പേരിൽ ക്രൂരമായ വേട്ടയാടൽ നടക്കുന്നു. ചെറിയ വീഴ്ചയ്ക്കുപോലും കടുത്ത നടപടിയാണ് ഉണ്ടാകുന്നത്. സ്വന്തം മേലുദ്യോഗസ്ഥനെ പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. വകുപ്പുതല അന്വേഷണ സമയത്ത് പൊലീസ് ഉദ്യോഗസ്ഥർ കടുത്ത മാനസിക സമ്മർദമാണ് അനുഭവിക്കുന്നതെന്നും പല ജില്ലകളിലും പല രൂപത്തിലുള്ള ശിക്ഷണ നടപടിയാണെന്ന അടക്കം റിപ്പോർട്ടിലെ ആരോപണങ്ങൾ നീണ്ടു പോകുന്നു. 

കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു മരിച്ച പ്രവീണിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു നൽകിയ സംഭവം വിവാദമാക്കിയത് വേദനാജനകമാണ്. ഇതേത്തുടർന്നു ജോലിക്കിടെ മരിച്ച ഏഴ് ഉദ്യോഗസ്ഥർക്കുള്ള ധനസഹായം ലഭിച്ചില്ല. ജോലി ഭാരം കാരണം പൊലീസുകാർ കടുത്ത മാനസിക സമ്മർദത്തിലാണ്. 56 വയസ് എത്തുന്നതിനു മുമ്പ് പലരും മരിക്കുന്നു. കുടുംബത്തോടൊപ്പം കഴിയാൻ സമയം ലഭിക്കുന്നില്ലെന്നും സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലുണ്ട്.

English Summary:

Outdated Procedures, Harassment ; Allegations in Kerala Police Officer's Association Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com