ADVERTISEMENT

തിരുവനന്തപുരം∙ തെരുവുനായയുടെ കടിയേറ്റ് തിരുവനന്തപുരം നഗരത്തിൽ 36 പേർ ചികിത്സതേടി. പാപ്പനംകോട്, കരമന, കിള്ളിപ്പാലം, ചാല എന്നിവിടങ്ങളിൽ വച്ചാണു തെരുവുനായ ആളുകളെ കടിച്ചത്. ഒരേ നായയാണ് ഇവരെ കടിച്ചതെന്നാണു വിവരം. പാപ്പനംകോട് വച്ച് ശനിയാഴ്ച വൈകിട്ട് 4.30നായിരുന്നു ആദ്യ ആക്രമണം.

രാത്രി 7.30ന് ആയുർവേദ കോളജ് പരിസരത്താണ് നായയെ അവസാനമായി കണ്ടത്. നായക്കായി രണ്ട് ‍ഡോഗ് സ്‍ക്വാഡുകൾ തിരച്ചിൽ നടത്തുകയാണ്. പരുക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും നേമം ശാന്തിവിള ആശുപത്രിയിലും  ചികിത്സ തേടി.

English Summary:

Several people were bitten by stray dog in Thiruvananthapuram city

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com