ADVERTISEMENT

കൊൽക്കത്ത∙ ആർ‌.ജി.കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ എഎസ്ഐ അനൂപ് ദത്തയെ നുണ പരിശോധനയ്ക്ക് വിധേയനാക്കും. പ്രതിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് നടപടി. കൊലപാതകത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സാധ്യത തള്ളിക്കളയാൻ എയിംസിലെ വിദഗ്ധരുമായി സിബിഐ കൂടിയാലോചനയും നടത്തും. 

എയിംസിലെ ഡോക്ടർമാരുടെ റിപ്പോർട്ട് കുറ്റകൃത്യം ചെയ്തത് സഞ്ജയ് റോയി തനിച്ചാണോയെന്ന് കണ്ടെത്താൻ സിബിഐയെ സഹായിക്കുമെന്നാണ് വിവരം. ഇതിനായി ഡിഎൻഎ, ഫൊറൻസിക് റിപ്പോർട്ടുകൾ എന്നിവ സിബിഐ കൈമാറി. ആർ.ജി.കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ വച്ചാണ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആശുപത്രിയിലെ 36 മണിക്കൂർ നീണ്ട ഷിഫ്റ്റ് കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയായിരുന്നു കൊലപാതകം.

അതേസമയം, സംഭവത്തിൽ കൊൽക്കത്തയിലെ തെരുവിൽ പ്രതിഷേധം ആളിക്കത്തുകയാണ്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാജി ആവശ്യപ്പെട്ടു നടന്ന പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. സെക്രട്ടേറിയറ്റ് ലക്ഷ്യം വച്ച് നീങ്ങിയ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും, ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. പ്രതിഷേധക്കാരിൽ ചിലർ പോലീസിനുനേരെ കല്ലെറിഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുത്ത ഏതാനും വിദ്യാർഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

English Summary:

Kolkata Doctor Rape and Murder: CBI seeks Polygraph test on ASI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com