ബെംഗളൂരു വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റിൽ
Mail This Article
×
ബെംഗളൂരു∙ രാജ്യാന്തര വിമാനത്താവളത്തിൽ കൊലപാതകം. ടെർമിനൽ ഒന്നിലെ ശുചിമുറിക്കു സമീപമാണ് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നത്. തുംക്കൂർ മധുഗിരി സ്വദേശി രാമകൃഷ്ണനാണ് (46) കൊല്ലപ്പെട്ടത്.
സംഭവത്തിൽ നാട്ടുകാരനായ രമേഷിനെ വിമാനത്താവളത്തിലെ പൊലീസ് അറസ്റ്റ് ചെയ്തു. വൈകിട്ട് 6 മണിടെയാണ് സംഭവം. വ്യക്തിവൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
English Summary:
Security Officer Stabbed to Death at Bengaluru Airport
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.