മദ്യലഹരിയിൽ വിദ്യാർഥികളെ മർദിച്ചു; ഗായകൻ മനോയുടെ മക്കൾക്കെതിരെ കേസ്
Mail This Article
×
ചെന്നൈ ∙ വിദ്യാർഥികളെ മദ്യലഹരിയിൽ മർദിച്ചെന്ന പരാതിയിൽ ഗായകൻ മനോയുടെ മക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ടലിൽവച്ചുണ്ടായ തർക്കത്തിനു പിന്നാലെയാണ് മനോയുടെ മക്കളായ സഹീർ, റഫീഖ് എന്നിവർ സുഹൃത്തുക്കളായ വിഘ്നേഷ്, ധർമ എന്നിവർക്കൊപ്പം ചേർന്നു വിദ്യാർഥികളെ മർദിച്ചത്.
വധഭീഷണി, മർദനം, അസഭ്യം പറയൽ തുടങ്ങിയ 4 വകുപ്പുകൾ പ്രകാരം കേസെടുത്ത വൽസരവാക്കം പൊലീസ് വിഘ്നേഷിനെയും ധർമയെയും അറസ്റ്റ് ചെയ്തു. സഹീറും റഫീഖും ഒളിവിലാണ്. പരുക്കേറ്റ വിദ്യാർഥികളെ കിൽപോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary:
Singer Mano's Sons Accused in Hotel Assault, Two Arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.