ADVERTISEMENT

കൊച്ചി∙ ഡോക്ടർ ചമഞ്ഞ്, വണ്ണംകുറയ്ക്കുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റിൽ. പാരിപ്പിള്ളി ചാവർകോട് ചെമ്മരുതി ഭാഗത്ത് സജു ഭവനിൽ സജു സഞ്ജീവാണ് (27) അറസ്റ്റിലായത്. ഡോക്ടറാണെന്നും കോസ്മറ്റോളജി ചികിത്സയിലും സർജറിയിലും പ്രാഗൽഭ്യമുണ്ടെന്നും വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയെ വണ്ണം കുറയ്ക്കുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. 

വണ്ണം കുറയാത്തതിനെ തുടർന്ന് 2023 ജൂൺ  11ന് യുവതിയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നാൽ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവിൽ ഗുരുതര അണുബാധയുണ്ടായി. വേദന കടുത്തതോടെ ജീവനുതന്നെ ഭീഷണിയാകുമെന്നുറപ്പായ യുവതി പൊലീസിൽ പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിലാണ് കടവന്ത്ര പൊലീസ് സജുവിനെ അറസ്റ്റു ചെയ്തത്.

English Summary:

Fake doctor arrested for-weight loss surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com