ADVERTISEMENT

കോട്ടയം∙ ഷിരൂരിലെ അർജുന്റെ മരണത്തിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി അർജുന്റെ കുടുംബവും വണ്ടി ഉടമ മനാഫും. നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്നു മനാഫ് പറഞ്ഞതു വേദനിപ്പിച്ചെന്നും അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്ട് വേണ്ടെന്നുമായിരുന്നു വാർത്താസമ്മേളനത്തിൽ അർജുന്റെ കുടുംബം പറഞ്ഞത്. എന്നാൽ അർജുന്റെ പേരിൽ ഫണ്ടുപിരിവ് നടത്തിയിട്ടില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെന്നു കണ്ടെത്തുകയാണെങ്കിൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നും മനാഫ് പറഞ്ഞു. 

അൻവർ–സിപിഎം പോര് തുടരവേ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് പി.വി.അൻവർ. നിലമ്പൂരിലെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അൻവറിന്റെ പ്രഖ്യാപനം. അതേസയം പി.വിഅൻവറിനെ പിന്തുണയ്ക്കാനില്ലെന്നു വ്യക്തമാക്കി കെ.ടി.ജലീൽ എംഎൽഎ രംഗത്തെത്തി. എന്നാൽ സിപിഎം സഹയാത്രികനായി തുടരുമെന്നും കെ.ടി.ജലീൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തിലെ ‘പിആർ പ്രതിനിധി’ ടി.ഡി.സുബ്രഹ്മണ്യൻ മുൻ എസ്എഫ്ഐ നേതാവും സിപിഎം നേതാവ് ടി.കെ.ദേവകുമാറിന്റെ മകനുമാണെന്ന വാർത്തയും ഇന്ന് പുറത്തുവന്നു. 

English Summary:

Todays news wrap 2024 october 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com