ADVERTISEMENT

തൃശൂർ∙ ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ളത് 1084.76 കിലോ സ്വർണം. വിവരാവകാശ പ്രവർത്തകന് ലഭിച്ച രേഖയിലാണ് ദേവസ്വത്തിന് സ്വന്തമായുള്ള സ്വർണത്തിന്റെ കണക്ക് പുറത്തുവന്നത്. ഇതിൽ എസ്ബിഐയുടെ നിക്ഷേപക പദ്ധതിയിൽ 869 കിലോ സ്വർണം, നിക്ഷേപിച്ചിരിക്കുകയാണ്. ഇതുവഴി 7 കോടിയോളം രൂപ പലിശ ഇനത്തിൽ ദേവസ്വത്തിന് എല്ലാ വർഷവും ലഭിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വിവിധ ദേശസാൽകൃത ബാങ്കുകളിലായി 2053 കോടിയുടെ സ്ഥിര നിക്ഷേപവും ഗുരുവായൂർ ദേവസ്വത്തിനുണ്ട്. 271 ഏക്കർ ഭൂമിയും ദേവസ്വത്തിനുണ്ട്. അതേസമയം മൂല്യനിർണയം നടത്താതെ നിത്യോപയോഗത്തിനായി 141.16 കിലോ സ്വർണവും ദേവസ്വത്തിന്റെ കൈവശം ഉണ്ടെന്നും വിവരാവകാശ പ്രവർത്തകർ പറയുന്നു. ഇത് മൂല്യനിർണം നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി അടുത്ത ആഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്.

English Summary:

Guruvayur Devaswom Holds Over 1000kg Gold, RTI Reveals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com