ADVERTISEMENT

ജസൽപൂർ∙ ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ നിർമാണ സ്ഥലത്ത് മതിലിടിഞ്ഞ് വീണ് 9 തൊഴിലാളികൾ മരിച്ചു. ജസൽപൂർ ഗ്രാമത്തിലെ സ്വകാര്യ സ്ഥാപനത്തിന്റെ മതിലാണ് ഇടിഞ്ഞു വീണത്. ഒൻപത് പേരുടെയും മൃതദേഹം കണ്ടെടുത്തു. 

ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. 10 പേർ ഇവിടെ ജോലി ചെയ്തിരുന്നു എന്നാണ് വിവരം. 19 വയസ്സുള്ള ഒരാൺകുട്ടിയെ ജീവനോടെ രക്ഷപ്പെടുത്തി. മെഹ്സാനയിലെ ജില്ലാ ഡെവലപ്മെന്റ് ഓഫിസർ പറ‍ഞ്ഞു. ഒരു ഫാക്ടറിക്കായി ഭൂഗർഭ ടാങ്കിന് വേണ്ടി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പനിയുടെ മതിലാണ് ഇടിഞ്ഞുവീണത്. പൊലീസും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

English Summary:

Wall Collapse at Gujarat Construction Site Kills Seven

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com